Short Vartha - Malayalam News

കോഴിക്കോട് കൊമ്മേരിയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു

കൊമ്മേരിയില്‍ മൂന്നുപേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഒരാഴ്ചയ്ക്കിടെ 42 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരില്‍ 10 പേര്‍ ആശുപത്രി വിടുകയും 32 പേര്‍ ചികിത്സയില്‍ തുടരുകയാണ്. പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനം തുടരുന്നതായി കോഴിക്കോട് കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.