Short Vartha - Malayalam News

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മലപ്പുറം വണ്ടൂര്‍ നടുവത്ത് സ്വദേശി നിയാസ് പുതിയത്താണ് (23) മരിച്ചത്. ബെംഗളുരുവില്‍ പഠിക്കുന്ന നിയാസ് രോഗബാധിതനായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അതേസമയം കോഴിക്കോട് ജില്ലയിലും മഞ്ഞപ്പിത്തം വ്യാപിക്കുന്നുണ്ട്. കൊമ്മേരിയില്‍ അഞ്ചു പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 47 ആയി ഉയര്‍ന്നു.