Short Vartha - Malayalam News

മലപ്പുറത്തെ എംപോക്‌സ് ഭീതിയില്‍ ആശങ്ക വേണ്ട: മന്ത്രി വീണാ ജോർജ്

മലപ്പുറത്തെ എംപോക്‌സ് ഭീതിയിൽ ആശങ്ക വേണ്ടെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിൽ കഴിയുന്ന യുവാവിന്റെ ശ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും നാളെ വൈകിട്ടോടെ പരിശോധനാ ഫലം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ ആഴ്ച ദുബായിൽ നിന്ന് നാട്ടിലെത്തിയ യുവാവിലാണ് രോഗ ലക്ഷണങ്ങളുള്ളത്. ശരീരത്തില്‍ ചിക്കന്‍പോക്‌സിന് സമാനമായ ലക്ഷണങ്ങൾ കണ്ടതിനെ തുടര്‍ന്ന് ത്വക്ക് രോഗ വിദഗ്ധനെ സമീപിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ എംപോക്‌സിന് സമാനമായ ലക്ഷണമുള്ളതിനാല്‍ യുവാവിനെ ഡോക്ടർ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ ആക്കുകയായിരുന്നു.