Short Vartha - Malayalam News

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഓക്സിജന്‍ ബെഡ്ഡുകളുടെ എണ്ണം 923 ആയി ഉയര്‍ത്തി: മന്ത്രി വീണാ ജോര്‍ജ്

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഓക്സിജന്‍ ബെഡ്ഡുകളുടെ എണ്ണം 93ല്‍ നിന്ന് 923 ആയി ഉയര്‍ത്താന്‍ സർക്കാരിന് സാധിച്ചുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി ബ്ലോക്ക്, കൂട്ടിരുപ്പുകാരുടെ വിശ്രമകേന്ദ്രം, കാന്റീന്‍ കം ഗസ്റ്റ് റൂം, 12 കോടിയിലധികം രൂപ ചെലവഴിച്ച സ്ഥാപിച്ച വിവിധ ചികിത്സാ ഉപകരണങ്ങള്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാരിന്റെ തുടക്ക കാലത്ത് 1200 ആയിരുന്ന ഒ.പി. ഇന്ന് 3095 പേരിലേക്കെത്തി എന്നും 35 ലധികം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വിജയകരമായി നടത്തിയെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെപ്പറ്റിയും മന്ത്രി സംസാരിച്ചു.