Short Vartha - Malayalam News

സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള പരിശോധനാഫലങ്ങള്‍ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെയ് മുതല്‍ സെപ്റ്റംബര്‍ വരെയാണ് നിപ വൈറസ് വ്യാപനം. ഈ സമയത്ത് ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എംപോക്‌സ് സംബന്ധിച്ച് സൂക്ഷ്മമായ നിരീക്ഷണമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.