Short Vartha - Malayalam News

12 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 12 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു. 11 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (NQAS) അംഗീകാരവും ഒരു ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സര്‍ട്ടിഫിക്കേഷനുമാണ് ലഭിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഇതോടെ 187 ആശുപത്രികൾക്ക് NQAS സര്‍ട്ടിഫിക്കേഷൻ ലഭിച്ചു. ലക്ഷ്യ സര്‍ട്ടിഫിക്കേഷൻ ലഭിച്ച ആശുപത്രികളുടെ എണ്ണം പന്ത്രണ്ടുമായി.