Short Vartha - Malayalam News

എംപോക്‌സ് ക്ലേയ്ഡ് 1Bയില്‍ ആശങ്ക വേണ്ടന്ന് ആരോഗ്യ മന്ത്രി

എംപോക്‌സ് ക്ലേയ്ഡ് 1Bയെ കുറിച്ചുള്ള അനാവശ്യ പ്രചരണം ഒഴിവാക്കണമെന്നും പ്രഹരശേഷി കൂടുതലുള്ള വകഭേദമാണ് ഇതെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. സര്‍ക്കാര്‍ എല്ലാവിവിധ മുന്‍കരുതലുകളും സ്വീകരിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. കണ്ണൂരില്‍ എംപോക്‌സ് സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന യുവതിയുടെ പരിശോധന ഫലം നെഗറ്റീവായെന്നും മന്ത്രി അറിയിച്ചു. അതേസമയം ആലപ്പുഴയില്‍ എംപോക്‌സ് സംശയത്തെ തുടര്‍ന്ന് വിദേശത്തു നിന്ന് എത്തിയ ഒരാളെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.