Short Vartha - Malayalam News

ആലപ്പുഴ സ്വദേശിയുടെ എംപോക്സ് പരിശോധനാ ഫലം നെഗറ്റീവ്

ആലപ്പുഴയിൽ എംപോക്സ് ലക്ഷണങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വ്യക്തിയുടെ എംപോക്സ് പരിശോധനാ ഫലം നെഗറ്റീവായി. ബഹ്റൈനിൽ നിന്നെത്തിയ യുവാവിനെയാണ് എംപോക്സ് സംശയത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബം ഉൾപ്പെടെ ക്വാറന്‍റൈനില്‍ കഴിയുകയായിരുന്നു. ആരോഗ്യവകുപ്പ് സമ്പർക്കപ്പട്ടികയും തയ്യാറാക്കിയിരുന്നു. നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിച്ച രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയതോടെ ആലപ്പുഴയിലെ എംപോക്സ്‌ ആശങ്ക ഒഴിഞ്ഞു.