Short Vartha - Malayalam News

എംപോക്‌സ് വാക്‌സിന് അനുമതി നല്‍കി ലോകാരോഗ്യസംഘടന

ബവേറിയന്‍ നോര്‍ഡിക് കമ്പനി എംപോക്‌സിനെതിരെ പുറത്തിറക്കിയ വാക്‌സിനാണ് ലോകാരോഗ്യസംഘടന അനുമതി നല്‍കിയത്. ലോകത്തിന്റെ പലഭാഗങ്ങളിലും എംപോക്‌സ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് അനുമതി. പതിനെട്ട് വയസ്സും അതിനുമുകളിലും പ്രായമുള്ളവരിലാണ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളത്. രോഗവ്യാപനം അനിയന്ത്രിതമായാല്‍ പതിനെട്ടു വയസ്സിനു താഴെയുള്ളവരിലും ഉപയോഗിച്ചേക്കും.