Short Vartha - Malayalam News

രാജ്യത്ത് എംപോക്‌സ് ഭീതി; സംസ്ഥാനങ്ങളുടെ യോഗം വിളിക്കും

രാജ്യത്ത് എംപോക്‌സ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തല്‍ക്കാലം ആശങ്കയുടെ സാഹചര്യം ഇല്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. വിമാനത്താവളങ്ങളില്‍ കനത്ത ജാഗ്രത തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നീരീക്ഷണത്തില്‍ കഴിയുന്ന യുവാവിനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.