Short Vartha - Malayalam News

ആലപ്പുഴയിലും എംപോക്സ് എന്ന് സംശയം

വിദേശത്തു നിന്നെത്തിയ ആൾക്കാണ് രോഗലക്ഷണങ്ങൾ. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിൻ്റെ കുടുംബം ക്വാറന്റീനിലാണ്. അതേസമയം കണ്ണൂരിൽ എംപോക്സ്‌ രോഗ ലക്ഷണങ്ങളെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവായി.