Short Vartha - Malayalam News

എംപോക്‌സ്; മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം

മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ വൈറല്‍ രാഗം ബാധിച്ചവരെ പ്രവേശിപ്പിക്കുന്ന 11ാം വാര്‍ഡിലാണ് എംപോക്‌സ് സ്ഥിരീകരിച്ച 38കാരന്‍ ചികിത്സയിലുള്ളത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത മതിയെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. യുവാവിന് എന്ത് ചികിത്സ നല്‍കണമെന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് തീരുമാനിക്കും. അതുപോലെ യുവാവിന് ഏത് വിഭാഗത്തില്‍പ്പെട്ട എംപോക്‌സാണെന്ന് സ്ഥിരീകരിക്കാന്‍ സ്രവം പുനെന വൈറോളജി ലാബിലേക്ക് അയക്കുമെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.