Short Vartha - Malayalam News

കേരളത്തില്‍ ഒരാള്‍ക്ക് കൂടി എംപോക്സ് സ്ഥിരീകരിച്ചു

വിദേശത്ത് നിന്ന് എത്തിയ എറണാകുളം സ്വദേശിയായ യുവാവിനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. യുവാവ് ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗം ഗുരുതരമാകാന്‍ സാധ്യതയില്ലെന്നാണ് ആരോഗ്യവിഭാഗം പറയുന്നത്. ഈ മാസം രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെയാളാണ്. നേരത്തെ മലപ്പുറം സ്വദേശിയായ 38കാരനാണ് രോഗം സ്ഥിരീകരിച്ചത്.