Short Vartha - Malayalam News

കാണാതായ എറണാകുളം സ്വദേശിയായ വയോധികയുടെ മൃതദേഹം ആലപ്പുഴയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി

എറണാകുളം സ്വദേശി സുഭദ്രയുടെ (73) മൃതദേഹമാണ് ആലപ്പുഴ കോർത്തുശ്ശേരി ക്ഷേത്രത്തിനു സമീപത്തുള്ള വീടിനോടു ചേർന്നു കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് നാലിനാണ് സുഭദ്രയെ കാണാനില്ലെന്ന് മകൻ രാധാകൃഷ്ണൻ കടവന്ത്ര പോലീസിൽ പരാതി നൽകിയത്. കണ്ടെത്തിയ മൃതദേഹം സുഭദ്രയുടേതാണെന്ന് മകൻ തിരിച്ചറിഞ്ഞു. മാത്യൂസ്-ശര്‍മിള ദമ്പതിമാര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവർ ഒളിവിലാണ്. പോലീസ് നടത്തിയ അന്വേഷണത്തില്‍ സുഭദ്ര അവസാനമെത്തിയത് ആലപ്പുഴ മണ്ണഞ്ചേരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണെന്ന് കണ്ടെത്തി. തുടർന്ന് മണ്ണഞ്ചേരി പോലീസ് CCTV ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുഭദ്ര കോർത്തുശ്ശേരിയിലെ വീട്ടിൽ എത്തിയിട്ടുണ്ടെന്നു വ്യക്തമായത്. പോലീസ് നായയെ എത്തിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കുഴിച്ചിട്ടസ്ഥലം കണ്ടെത്തിയത്.