Short Vartha - Malayalam News

നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തി; പരാതിയുമായി യുവതി

വയനാട്ടില്‍ നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന പരാതിയുമായി നേപ്പാള്‍ സ്വദേശിനിയായ യുവതി രംഗത്ത്. കഴിഞ്ഞ മെയ് മാസത്തിലാണ് സംഭവമെന്നും യുവതി പറഞ്ഞു. പരാതിയില്‍ നേപ്പാള്‍ സ്വദേശികള്‍ താമസിച്ചിരുന്ന കല്‍പ്പറ്റയിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. അതേസമയം വീട്ടില്‍ നിന്ന് ഒന്നും കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.