Short Vartha - Malayalam News

മുണ്ടക്കൈ-ചൂരല്‍മലയിലെ അവശിഷ്ടങ്ങള്‍ മറ്റൊരു ദുരന്തമായേക്കാമെന്ന് ഗവേഷകര്‍

തുലാമഴ അതിശക്തമായാല്‍ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രത്തിലെ പാറകളും മണ്ണുകളും കുത്തിയൊലിച്ചേക്കാമെന്ന് ഐസര്‍ മൊഹാലിയിലെ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. മഴ കനത്താല്‍ മറ്റൊരു ഉരുള്‍പൊട്ടല്‍ ഉണ്ടായേക്കാമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. അവശിഷ്ടങ്ങള്‍ പുഞ്ചിരിമട്ടത്തിനോട് ചേര്‍ന്നുണ്ടായ പാറയിടുക്കില്‍ തങ്ങി ഡാമിങ് ഇഫ്ക്ട് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഐസര്‍ മൊഹാലിയിലെ ഗവേഷകര്‍. ഇത് മുന്നില്‍ കണ്ട് മതിയായ മുന്‍കരുതല്‍ എടുക്കണം എന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.