Short Vartha - Malayalam News

ചേര്‍ത്തലയിലെ നവജാതശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്; പ്രതികള്‍ കുറ്റം സമ്മതിച്ചു

ആലപ്പുഴ ചേര്‍ത്തലയില്‍ നവജാതശിശുവിനെ അമ്മയും സുഹൃത്തും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ ആശയേയും സുഹൃത്ത് രതീഷിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ രതീഷിന്റെ വീട്ടിലാണ് കുഴിച്ചുമൂടിയതെന്നും പ്രതികള്‍ വെളിപ്പെടുത്തി. കുഞ്ഞിനെ അടക്കം ചെയ്ത സ്ഥലത്ത് പോലീസ് തെരച്ചില്‍ നടത്തും. ആദ്യം കുഞ്ഞിനെ തൃപ്പൂണിത്തുറ സ്വദേശികള്‍ക്ക് കൈമാറിയെന്നായിരുന്നു ഇവരുടെ മൊഴി. കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.