Short Vartha - Malayalam News

ചേര്‍ത്തലയില്‍ നവജാത ശിശുവിനെ കാണാതായ സംഭവം; കുഞ്ഞ് ജീവനോടെയില്ലെന്ന് പോലീസ്

ചേര്‍ത്തലയില്‍ നവജാത ശിശുവിനെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. കുഞ്ഞിനെ മാതാവ് കൊലപ്പെടുത്തിയതായി നിഗമനം. കുഞ്ഞിനെ തൃപ്പൂണിത്തുറ സ്വദേശികള്‍ക്ക് കൈമാറിയെന്ന അമ്മയുടെ വാദം തെറ്റാണെന്നും കുഞ്ഞ് ജീവനോടെയില്ലെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയേയും സുഹൃത്തിനെയും ചോദ്യം ചെയ്യുകയാണ്. ആശാവര്‍ക്കരാണ് കുഞ്ഞിനെ കാണാതായ വിവരം ജനപ്രതിനിധികളെയും പോലീസിനെയും അറിയിച്ചത്.