Short Vartha - Malayalam News

വയനാട് ഉരുള്‍പൊട്ടല്‍; ജനകീയ ശാസ്ത്ര പഠന സംഘത്തെ നിയോഗിച്ചു

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ പശ്ചിമഘട്ട പ്രദേശങ്ങളിലെ പ്രകൃതി ദുരന്തങ്ങളുടെ കാരണങ്ങള്‍ കണ്ടെത്താന്‍ ജനകീയ ശാസ്ത്ര പഠന സംഘത്തെ നിയോഗിച്ച് പശ്ചിമഘട്ട സംരക്ഷണ സമിതി. തൃശൂര്‍ ആസ്ഥാനമായുള്ള ട്രാന്‍സിഷന്‍ സ്റ്റഡീസ് കേരളയുമായി ചേര്‍ന്നാണ് വിവിധ മേഖലകളിലെ വിദഗ്ധര്‍ ഉള്‍പ്പെടുന്ന പഠന സംഘത്തെ നിയോഗിച്ചത്. ദുരന്ത പൂര്‍വ്വ ഘട്ടങ്ങളിലെ തയാറെടുപ്പുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനാണ് പഠനം.