Short Vartha - Malayalam News

ചേര്‍ത്തലയില്‍ നവജാത ശിശുവിനെ കൈമാറി; അന്വേഷണം

ആലപ്പുഴ ചേര്‍ത്തലയില്‍ നവജാത ശിശുവിനെ കൈമാറിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് പള്ളിപ്പുറം സ്വദേശിനിയായ യുവതി സ്വകാര്യ ആശുപത്രിയില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്ന് പ്രദേശത്തെ ആശാവര്‍ക്കര്‍ വീട്ടിലെത്തിയപ്പോള്‍ ഇവര്‍ കുഞ്ഞിനെ കാണിക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് കുഞ്ഞിനെ മറ്റൊരാള്‍ക്ക് കൈമാറിയ വിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.