Short Vartha - Malayalam News

വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ദുരന്തമേഖലയില്‍ ഇന്ന് മുതല്‍ ക്ലാസുകള്‍ തുടങ്ങും

ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈ GLP സ്‌കൂള്‍ മേപ്പാടി കമ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തനം തുടങ്ങും. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഹൈസ്‌കൂളില്‍ ഉള്‍പ്പെടെ നാളെ ക്ലാസുകളാരംഭിക്കും. മേപ്പാടി GHSSലാണ് വെള്ളാര്‍മല സ്‌കൂള്‍ ഒരുക്കുന്നത്. വെള്ളാര്‍മല GVHSS, മുണ്ടക്കൈ LP സ്‌കൂള്‍ എന്നിവ പുനക്രമീകരിച്ചു. സെപ്റ്റംബര്‍ രണ്ട് മുതലാണ് ഇവിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് തുടങ്ങുന്നത്.