Short Vartha - Malayalam News

കിണര്‍ മലിനമാകുന്നുവെന്ന് ആരോപണം; കൊച്ചിയില്‍ തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെ അയല്‍വാസി വെട്ടിക്കൊന്നു

എടയ്ക്കാട്ടുവയല്‍ പള്ളിക്കനിരപ്പേല്‍ മനോജിന്റെ പശുക്കളെയാണ് അയല്‍വാസി കോടാലി കൊണ്ട് ആക്രമിച്ചത്. സംഭവത്തില്‍ എടയ്ക്കാട്ടുവയല്‍ സ്വദേശി പി.വി. രാജുവിനെ മുളന്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ നാല് മാസം ഗര്‍ഭിണിയായിരുന്ന പശുവാണ് ചത്തത്. മനോജിന്റെ തൊഴുത്തില്‍ നിന്നുള്ള മാലിന്യം രാജുവിന്റെ കിണറ്റിലെ വെള്ളം മലിനമാക്കുന്നുവെന്ന പരാതി പഞ്ചായത്തിലുള്‍പ്പെടെ നല്‍കിയിരുന്നു. തുടര്‍ന്ന് അധികൃതര്‍ നിര്‍ദേശിച്ച നിബന്ധനകള്‍ പാലിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി. മനോജിന് അനുകൂലമായി അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.