Short Vartha - Malayalam News

യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനാ കേന്ദ്രങ്ങളില്‍ ബോംബ് ഭീഷണി

കൊച്ചി തോപ്പുംപടിയിലുളള യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനാ കേന്ദ്രത്തിലാണ് ബോംബ് ഭീഷണി ലഭിച്ചത്. ഇന്ന് രാവിലെ എറണാകുളം കണ്ട്രോള്‍ റൂമിലേക്കാണ് ഫോണ്‍ സന്ദേശം ലഭിച്ചത്. തുടര്‍ന്ന് പ്രാര്‍ത്ഥനാ കേന്ദ്രങ്ങളില്‍ പോലീസ് പരിശോധന നടത്തി. കഴിഞ്ഞ ഒക്ടോബറില്‍ കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ തമ്മനം സ്വദേശിയായ ഡൈാമിനിക് മാര്‍ട്ടിന്‍ എന്നയാള്‍ സ്‌ഫോടനം നടത്തിയിരുന്നു. അപകടത്തില്‍ 36 പേര്‍ക്ക് പരുക്കേല്‍ക്കുകയും ഒരു സ്ത്രീ അടക്കം എട്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.