Short Vartha - Malayalam News

കൊച്ചിയിൽ കുഞ്ഞിനെ ഫ്ലാറ്റിൽ നിന്നും എറിഞ്ഞ് കൊന്ന സംഭവം; അമ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്ന് എറിഞ്ഞു കൊന്ന കേസിൽ പ്രതിയായ അമ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസന്വേഷണം പൂർത്തിയായിയെന്നും കുഞ്ഞിന്‍റെ അമ്മയായ 23 കാരി ലൈംഗികാതിക്രമ കേസിൽ അതിജീവിതയാണെന്നും ഉള്ള പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ട് പോകരുതെന്ന് ഉൾപ്പെടെയുള്ള കർശന ഉപാധികളുടെയാണ് ജാമ്യം.