Short Vartha - Malayalam News

ആലപ്പുഴയിലെ നവജാതശിശുവിന്റെ മരണം: പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി

ആലപ്പുഴയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ നവജാതശിശുവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് ഫോറൻസിക് സംഘം പോലീസിന് നൽകിയ വിവരം. മൃതദേഹം ജീർണിച്ച അവസ്ഥയിൽ ആയതിനാൽ പോസ്റ്റുമോർട്ടത്തിലും മരണകാരണം കണ്ടെത്താൻ ആയില്ല. അതിനാൽ സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്നും പരിശോധനാഫലം പുറത്തുവന്നതിന് ശേഷം മാത്രമേ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ എന്നും പൊലീസ് വിശദമാക്കി.