Short Vartha - Malayalam News

ആലപ്പുഴയില്‍ നവജാത ശിശുവിനെ കൊന്ന് കുഴിച്ചു മൂടിയതായി സംശയം

ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊന്ന് കുഴിച്ചു മൂടിയതായി സംശയിക്കുന്നത്. തകഴി കുന്നുമ്മലിലാണ് ശിശുവിനെ കുഴിച്ചുമൂടിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ തകഴി സ്വദേശികളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറാം തീയതിയാണ് യുവതി വീട്ടില്‍ കുഞ്ഞിന് പ്രസവം നല്‍കിയത്. കുഞ്ഞിന്റെ അമ്മ തന്നെയാണ് കുഞ്ഞിന്റെ മൃതദേഹം ആണ്‍ സുഹൃത്തിന് കൈമാറിയതെന്നാണ് പറയുന്നത്. സ്ഥലത്ത് പോലീസ് പരിശോധന നടത്തുകയാണ്.