Short Vartha - Malayalam News

ആലപ്പുഴ തകഴിയിൽ പാടശേഖരത്ത് നിന്ന് നവജാത ശിശുവിൻ്റെ മൃതദേഹം പുറത്തെടുത്തു

ചേർത്തല പൂച്ചാക്കൽ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹമാണ് തകഴി വണ്ടെപ്പുറം പാടശേഖരത്തിലെ ബണ്ടിനു സമീപത്തു നിന്ന് കണ്ടെത്തിയത്. പ്രസവത്തോടെ കുഞ്ഞ് മരിച്ചെന്നും മൃതദേഹം മറവുചെയ്യാനായി തന്‍റെ ആൺസുഹൃത്തിനെ ഏൽപ്പിച്ചെന്നുമാണ് യുവതി പൊലീസിന് മൊഴി നൽകിയത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ തകഴി സ്വദേശികളായ തോമസ് ജോസഫ് (24), സുഹൃത്ത് പോലീസ് അശോക് ജോസഫ് (30) എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ സ്ഥലത്തെത്തിച്ച് തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഗര്‍ഭിണിയാണെന്ന വിവരം യുവതി വീട്ടില്‍ അറിയിച്ചിരുന്നില്ല. ആറാം തീയതി പുലർച്ചെയാണ് 22 കാരി കുഞ്ഞിനെ പ്രസവിച്ചത്.