Short Vartha - Malayalam News

എറണാകുളത്ത് ഡെങ്കിപ്പനി പടരുന്നു

എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം മാത്രം 144 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മട്ടാഞ്ചേരി, ഫോര്‍ട്ട്‌കൊച്ചി, പള്ളൂരുത്തി മേഖലയിലാണ് കൂടുതലായി പനി പടര്‍ന്നിരിക്കുന്നത്. സാധാരണ വൈറല്‍ ഫിവര്‍ വ്യാപിക്കുന്നതിന് പുറമെയാണ് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടിയിരിക്കുന്നത്. ഫോഗിങ് ഉള്‍പ്പെടെയുളള കൊതുകുനിവാരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നുണ്ടെന്നും, വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങളും മറ്റും ഒഴിവാക്കി ജനങ്ങള്‍ കൂടി ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും നഗരസഭ അറിയിച്ചു.