Short Vartha - Malayalam News

ജാഗ്രത; കോഴിക്കോട് ആശുപത്രിയിലെ 14 ജീവനക്കാര്‍ക്ക് ഡെങ്കിപ്പനി

കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മൂന്ന് ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ലാബ് ടെക്നീഷ്യന്‍, നഴ്സിങ് അസിസ്റ്റന്റ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റമാര്‍ എന്നിവര്‍ക്കാണ് രോഗബാധ. അത്യാഹിതവിഭാഗത്തിലും OPയിലും ഡ്യൂട്ടി ചെയ്യുന്ന ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. നിലവില്‍ 70 കിടപ്പുരോഗികള്‍ കോട്ടപ്പറമ്പ് ആശുപത്രിയിലുണ്ടെന്നും ഗൗരവത്തോടെയാണ് ഈ വിഷയം കാണുന്നതെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അല്ലാതെ മറ്റാര്‍ക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.