Short Vartha - Malayalam News

കോഴിക്കോട് പേരാമ്പ്രയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു

കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തില്‍ 200 ഓളം പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ ഭൂരിഭാഗം പേരും പാലേരി വടക്കുമ്പാട് HSSലെ വിദ്യാര്‍ത്ഥികളാണ്. സ്‌കൂളിലെ കിണറ്റിലും കുടിവെള്ളത്തിലും രോഗാണു സാന്നിധ്യമില്ലെന്നും ജല പരിശോധനയില്‍ ബാക്ടീയ സാന്നിധ്യം ഇല്ലെന്നും അധികൃതര്‍ അറിയിച്ചു. രോഗ കാരണത്തിന്റെ സ്രോതസ് ഇതുവരെയും വ്യക്തമായിട്ടില്ല.