Short Vartha - Malayalam News

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യബസ് മറിഞ്ഞ് കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

രാമനാട്ടുകര കോളേജ് റോഡ് കണ്ടന്‍കുളത്തില്‍ ഫ്രാങ്ക്‌ളിന്റെ മകന്‍ അമല്‍ ഫ്രാങ്ക്‌ളിന്‍ (22) ആണ് മരിച്ചത്. അപകടത്തില്‍ അമലിന്റെ സഹോദരന്‍ വിനയ് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരു-മൈസൂരു പാതയില്‍ ഹൊസൂര്‍ ബിലിക്കരെയ്ക്കു സമീപം പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. അമലും സഹോദരനും ബെംഗളൂരുവില്‍ ജോലി ചെയ്ത് വരികയായിരുന്നു. പരിക്കേറ്റവരെ മൈസൂരു കെആര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.