Short Vartha - Malayalam News

മാമി തിരോധാനക്കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാന പോലീസ് മേധാവി ഇത് സംബന്ധിച്ച ഉത്തരവിട്ടു. കേസ് CBI ക്ക് വിടണമെന്ന് കുടുംബവും കേസന്വേഷിച്ച പോലീസ് സംഘവും ശുപാര്‍ശ ചെയ്‌തെങ്കിലും ക്രൈം ബ്രാഞ്ച് അന്വേഷിക്കട്ടെയെന്നാണ് DGPയുടെ നിലപാട്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് മാമിയെ കാണാതായത്. ഇതിനിടെ പി.വി അന്‍വര്‍ MLA മാമിയെ കൊലപ്പെടുത്തിയതായിരിക്കാം എന്ന പ്രസ്താവന നടത്തി. തുടര്‍ന്ന് കേസ് CBIക്ക് വിടണമെന്നാവശ്യപ്പെട്ട് കുടുംബം രംഗത്തെത്തുകയായിരുന്നു.