Short Vartha - Malayalam News

ഷിരൂർ രക്ഷാദൗത്യം; ഡ്രഡ്ജർ ​ഗംഗാവലിയിൽ എത്തി

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിലിനായി ഗോവയിൽ നിന്നുള്ള ഡ്രഡ്ജർ ​ഗം​ഗാവലി പുഴയിലെത്തി. ഡ്രഡ്ജർ ഷിരൂരിലേക്ക് എത്തിക്കുന്നതിനുള്ള ആദ്യകടമ്പയാണ് ഇപ്പോൾ കടന്നിരിക്കുന്നത്. ഇന്ന് രാത്രിയോടെ ഡ്രഡ്ജർ അപകടസ്ഥലത്ത് എത്തിക്കാനാകുമെന്നും നാളെ രാവിലെ തിരച്ചിൽ പുനരാരംഭിക്കാനാകുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പടെ മൂന്നുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.