Short Vartha - Malayalam News

ഷിരൂര്‍ ദൗത്യം; പുഴയില്‍ നിന്ന് വീണ്ടും ലോറിയുടെ ഭാഗം കണ്ടെത്തി

കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനടക്കം 3 പേര്‍ക്കായുള്ള തെരച്ചിലില്‍ വീണ്ടും ലോറിയുടെ ഭാഗം കണ്ടെത്തി. ലോറിയുടെ 4 ടയറുകളോട് കൂടിയ പിന്‍ഭാഗമാണ് കണ്ടെത്തിയത്. നാവികസേന മാര്‍ക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് ഇവ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ ഒരു വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തിയിരുന്നു. ഇത് അര്‍ജുന്റെ വണ്ടിയുടെ ക്രാഷ് ഗാര്‍ഡാണെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചിരുന്നു.