Short Vartha - Malayalam News

ഷിരൂര്‍ ദൗത്യം; പുഴയില്‍ നിന്ന് കണ്ടെത്തിയ അസ്ഥി മനുഷ്യന്റേതല്ലെന്ന് കളക്ടര്‍

കര്‍ണാടകയിലെ ഷിരൂര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനടക്കം 3 പേര്‍ക്കായുള്ള തെരച്ചിലിനിടെ ഗംഗാവലി പുഴയില്‍ നിന്ന് ഇന്നലെ കണ്ടെത്തിയ അസ്ഥിയുടെ പരിശോധനാ ഫലം വന്നു. അസ്ഥി മനുഷ്യന്റേതല്ല പശുവിന്റേതെന്നാണ് മംഗളുരുവിലെ എഫ്എസ്എല്‍ ലാബ് സ്ഥിരീകരിച്ചെന്ന് ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു. അസ്ഥി മനുഷ്യന്റേതാണെന്ന നിലയില്‍ പ്രചാരണം നടക്കുന്നുണ്ടെന്നും ഇത് തെറ്റാണെന്നും കളക്ടര്‍ വ്യക്തമാക്കി.