Short Vartha - Malayalam News

അര്‍ജുനായുള്ള തിരച്ചില്‍ വെള്ളിയാഴ്ചയോടെ പുനരാരംഭിച്ചേക്കും

കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വെള്ളിയാഴ്ചയോടെ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കാലാവസ്ഥ അനുകൂലമെങ്കില്‍ നാളെ ഡ്രഡ്ജര്‍ പുറപ്പെടും. ഗംഗാവലിപ്പുഴയിലെ ഒഴുക്ക് നിലവില്‍ തിരച്ചിലിന് അനുകൂലമാണെന്ന വിലയിരുത്തലായിരുന്നു കാര്‍വാറില്‍ ഇന്നലെ നടന്ന യോഗത്തിലുണ്ടായത്. കാലാവസ്ഥ മെച്ചപ്പെടുന്നുവെന്നും അധികൃതര്‍ അറിയിച്ചു.