Short Vartha - Malayalam News

നിപ രോഗബാധ: സംസ്ഥാനത്ത് വീണ്ടും കേന്ദ്ര സംഘമെത്തും

സംസ്ഥാനത്ത് നിപ രോഗബാധ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സംഘം പഠനത്തിനായി എത്തുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വണ്‍ ഹെല്‍ത്ത്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, പൂനൈ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരിക്കും പഠനം നടത്തുക. കോഴിക്കോട് ജില്ലയിലെ തിരഞ്ഞെടുത്ത സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിക്കുകയും രോഗവാഹകരെന്ന് കരുതുന്ന പഴം തീനി വവ്വാലുകളെ നിരീക്ഷിക്കുകയും ചെയ്യും.