Short Vartha - Malayalam News

നിപ: 20 പേരുടെ കൂടി പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 20 പേരുടെ കൂടി സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇന്ന് പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 267 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്. പ്രൈമറി കോണ്‍ടാക്ട് പട്ടികയിൽ 177 പേരും സെക്കണ്ടറി കോണ്‍ടാക്ട് പട്ടികയിൽ 90 പേരുമാണുള്ളത്. പ്രൈമറി പട്ടികയിലുള്ള 134 പേർ ഹൈറിസ്‌ക് വിഭാഗത്തിലുള്ളവരാണ്.