Short Vartha - Malayalam News

നിപ: 6 പേരുടെ കൂടി പരിശോധനാ ഫലം നെഗറ്റീവ്

മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിൻ്റെ സമ്പർക്കപ്പട്ടികയിലുള്ള ആറു പേരുടെ കൂടി ശ്രവ പരിശോധനാ ഫലം ഇന്ന് നെഗറ്റീവായി. ഇതോടെ 74 പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ഇന്ന് പുതുതായി ആരെയും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 267 പേരാണ് നിലവിൽ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്.