Short Vartha - Malayalam News

കുണ്ടന്നൂർ പാലം ചൊവ്വാഴ്ച രാവിലെ വരെ അടച്ചിടും

തേവര - കുണ്ടന്നൂർ പാലത്തിലൂടെയുള്ള ഗതാഗതം രണ്ട് ദിവസത്തേക്ക് പൂർണ്ണമായും നിരോധിച്ചു. അറ്റകുറ്റപ്പണികൾക്കായി ഇന്ന് അടയ്ക്കുന്ന പാലത്തിലൂടെ ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയെ ഗതാഗതം പുനഃസ്ഥാപിക്കുകയുള്ളൂ. കനത്ത മഴയിൽ പാലത്തിലും റോഡിലും കുണ്ടും കുഴിയും ആയതോടെ ഗതാഗതം അതികഠിനമായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ശക്തമായ മഴയെ തുടർന്നാണ് പണി നടത്താൻ സാധിച്ചിരുന്നില്ല.