Short Vartha - Malayalam News

എറണാകുളത്ത് H1N1 ബാധിച്ച് നാലു വയസുകാരന്‍ മരിച്ചു

ആലങ്ങാട് ഒളനാട് ഇളവുംതുരുത്തില്‍ വീട്ടില്‍ ലിബുവിന്റെയും നയനയുടെയും മകന്‍ ലിയോണ്‍ ലിബു ആണ് മരിച്ചത്. ഇന്നലെ പനി മൂര്‍ച്ഛിച്ചതോടെയാണ് ലിയോണിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ H1N1 പോസിറ്റീവായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മലപ്പുറത്ത് H1N1 ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. പൊന്നാനി സ്വദേശി സൈഫുനിസ്സയാണ് മരിച്ചത്.