Short Vartha - Malayalam News

അരൂർ – തുറവൂർ ദേശിയപാതയിൽ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

അരൂർ അമ്പലം മുതൽ അരൂർ പള്ളിവരെയുള്ള ഭാഗത്ത് റോഡിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. തുറവൂരിൽ നിന്ന് അരൂർ ഭാഗത്തേക്ക് പോകുന്ന റോഡ് അടച്ചിടും. അരൂരിൽ നിന്ന് തുറവൂർ ഭാഗത്തേക്ക് പോകുന്ന റോഡിൽ മാത്രമാകും ഗതാഗതം അനുവദിക്കുക. എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അരൂർ അമ്പലം ജംഗ്ഷനിൽ നിന്ന് ഇടത്തോട് തിരിഞ്ഞ് പോകണം. എറണാകുളത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുണ്ടന്നൂരിൽ നിന്ന് തിരിഞ്ഞ് തൃപ്പൂണിത്തുറ വഴിയോ ചെല്ലാനം തീരദേശ റോഡ് വഴിയോ പോകണം.