Short Vartha - Malayalam News

അരൂര്‍-തുറവൂര്‍ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ആരംഭിച്ചു

അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഒരാഴ്ച്ചത്തേക്കാണ് നിയന്ത്രണം എന്നാണ് അറിയിച്ചിരിക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ അല്ലാത്തവ ഇതുവഴി കടത്തിവിടുന്നില്ല. ഭാരവാഹനങ്ങള്‍ എറണാകുളം ഭാഗത്ത് നിന്നോ ആലപ്പുഴ ഭാഗത്ത് നിന്നോ അരൂരിലേക്ക് കടത്തിവിടില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.