Short Vartha - Malayalam News

അരൂർ – തുറവൂർ ഉയര പാത നിർമാണം: നാളെ മുതൽ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം

അരൂർ - തുറവൂർ ഉയര പാത നിർമാണവുമായി ബന്ധപ്പെട്ട് റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കുന്നതിനായി നാളെ മുതൽ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. അരൂരിൽ നിന്ന് തുറവൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ അരൂർ ക്ഷേത്രം ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിച്ചുവിടും. തുറവൂരിൽ നിന്ന് അരൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ദേശീയപാതയിലൂടെ തന്നെ കടത്തിവിടും. അരൂർ - തുറവൂർ ഉയര പാത നിർമാണവുമായി ബന്ധപ്പെട്ട് ഏറെക്കാലമായി ദേശീയപാതയിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. മഴക്കാലമായതോടെ റോഡ് തകരാറിലാകുകയും ഗതാഗത കുരുക്ക് രൂക്ഷമാവുകയും ചെയ്തതോടെയാണ് റോഡ് ടാർ ചെയ്യാൻ തീരുമാനിച്ചത്.