Short Vartha - Malayalam News

വടകരയ്ക്കും കോഴിക്കോടിനുമിടയില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം

നാഷണൽ ഹൈവേ 66 ന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഗതാഗത തടസ്സം ഒഴിവാക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. കണ്ണൂർ ഭാഗത്ത് നിന്ന് കോഴിക്കോടേക്കും, കോഴിക്കോട് ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്കും സഞ്ചരിക്കുന്ന ഹെവി ചരക്ക് വാഹനങ്ങൾ, ടാങ്കർ ലോറികൾ, പയ്യോളി - കൊയിലാണ്ടി സ്ഥലങ്ങളിലൂടെയുള്ള യാത്ര നിർബന്ധമല്ലാത്ത ടൂറിസ്റ്റ് ബസുകൾ എന്നിവ ഇന്ന് മുതൽ വഴി തിരിച്ചു വിടും. ട്രാഫിക് ഡൈവേർഷൻ കൃത്യമായി നടപ്പാക്കുന്നതിനായി ആവശ്യത്തിന് പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.