Short Vartha - Malayalam News

ആലപ്പുഴയിലെ നവജാതശിശുവിന്റെ മരണം: കുഞ്ഞു ജനിച്ചപ്പോൾ കരഞ്ഞെന്ന് യുവതി പറഞ്ഞിരുന്നുവെന്ന് ഡോക്ടർ

ആലപ്പുഴയിലെ നവജാതശിശുവിന്റെ മരണത്തിൽ നിർണായക വഴിത്തിരിവ്. കുഞ്ഞു ജനിച്ചപ്പോൾ കരഞ്ഞിരുന്നു എന്ന് യുവതി തന്നോട് പറഞ്ഞിരുന്നുവെന്ന് യുവതിയെ ചികിത്സിച്ച ഡോക്ടർ മൊഴി നൽകി. കുഞ്ഞിനെ യുവതി കൊലപ്പെടുത്തിയതാണോ അതോ പ്രസവത്തിൽ തന്നെ കുഞ്ഞു മരിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കുന്നതിനിടെയാണ് ഡോക്ടറുടെ മൊഴി. കേസിൽ കുഞ്ഞിന്റെ മാതാവ് ഡോണ ജോജി ആൺ സുഹൃത്ത് തോമസ് ജോസഫ് എന്നിവരെയും കുഞ്ഞിനെ മറവ് ചെയ്യാൻ സഹായിച്ച തോമസിൻ്റെ സുഹൃത്ത് അശോക് ജോസഫിനെയും ആലപ്പുഴ കോടതി ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. കുഞ്ഞിനെ തോമസിന് കൈമാറുമ്പോൾ ജീവൻ ഉണ്ടായിരുന്നു എന്നാണ് ഡോണയുടെ മൊഴി. എന്നാൽ മൃതദേഹമായിരുന്നു എന്നാണ് തോമസ് നൽകിയ മൊഴി. ഇതിൽ വ്യക്തത വരുത്താനായി പോലീസ് പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും.