Short Vartha - Malayalam News

ബോംബ് ഭീഷണി; ഇന്‍ഡിഗോ വിമാനം വഴിതിരിച്ചുവിട്ടു

ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം നാഗ്പൂരിലേക്ക് വഴിതിരിച്ചുവിട്ടു. ജബല്‍പൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ 6E 7308 വിമാനമാണ് വഴിതിരിച്ചുവിട്ടത്. എല്ലാ യാത്രക്കാരെയും സുരക്ഷാ പരിശോധനകള്‍ക്ക് വിധേയരാക്കി. യാത്രക്കാര്‍ക്ക് ലഘുഭക്ഷണം നല്‍കിയിട്ടുണ്ടെന്നും അസൗകര്യമുണ്ടായതില്‍ ഖേദിക്കുന്നുവെന്നും ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചു.