Short Vartha - Malayalam News

സീറ്റില്‍ ‘ബോംബ്’ എന്നെഴുതിയ കുറിപ്പ്; കരിപ്പൂരില്‍ എയര്‍ അറേബ്യ സര്‍വീസ് മുടങ്ങി

കരിപ്പൂരില്‍ നിന്നും ഷാര്‍ജയിലേക്കുള്ള എയര്‍ അറേബ്യ വിമാന സര്‍വീസാണ് മുടങ്ങിയത്. പകുതിയിലേറെ യാത്രക്കാര്‍ വിമാനത്തിനുള്ളി കയറിയപ്പോഴാണ് സീറ്റില്‍ 'ബോംബ്' എന്നെഴുതിയ കടലാസ് ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ യാത്രക്കാരെ പുറത്തിറക്കി സുരക്ഷ പരിശോധനകളും നടപടികളും ആരംഭിച്ചു. എന്നാല്‍ വിവിധ സുരക്ഷാ വിഭാഗങ്ങള്‍ നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. അതേസമയം സുരക്ഷാ പ്രോട്ടോകാള്‍ കാരണം യാത്ര മാറ്റിവെക്കുകയായിരുന്നു.