Short Vartha - Malayalam News

കൊച്ചി-ലണ്ടന്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ ബോംബ് ഭീഷണി

ഇന്ന് 11.50ന് നെടുമ്പാശ്ശേരിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് എയര്‍ ഇന്ത്യയുടെ ആസ്ഥാനത്തേക്കാണ് സന്ദേശം ലഭിച്ചത്. ഇതേ തുടര്‍ന്ന് വിമാനത്തില്‍ കര്‍ശന പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സംഭവത്തില്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് അന്വേഷണം ആരംഭിച്ചു.