Short Vartha - Malayalam News

വരുമാനത്തില്‍ വമ്പന്‍ നേട്ടവുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ വരുമാനം 1000 കോടി കടന്നു. 2023-24 സാമ്പത്തിക വര്‍ഷം 1014 കോടിയാണ് സിയാലിന്റെ വരുമാനം. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 770.9 കോടിയായിരുന്നു. അതായത് മുന്‍ വര്‍ഷത്തേക്കാള്‍ 31.6 ശതമാനം വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര യാത്രക്കാരും ആഭ്യന്തര യാത്രക്കാരുമായി 1,05,29,714 പേരാണ് പോയ വര്‍ഷം കൊച്ചി വിമാനത്താവളം വഴി സഞ്ചരിച്ചത്.